ആലപ്പുഴ: തുമ്പോളി പരസ്പര സഹായനിധിയുടെ വയോജന സ്‌നേഹസംഗമം വനിതാ കലാസാഹിതി ജില്ലാ കമ്മിറ്റി പ്രസിഡന്റ് തുറവൂർ ഗീത ഉദ്ഘാടനം ചെയ്തു. പരസ്പര സഹായനിധി പ്രസിഡന്റ് പി. ജ്യോതിസ് അദ്ധ്യക്ഷനായി. സാംസ്‌കാരിക - ജീവകാരുണ്യ പുരസ്കാരങ്ങൾ പ്രോംസായി ഹരിദാസ്, അഡ്വ. പി.പി. ഗീത എന്നിവർക്ക് ഫാ. സേവ്യർകുടിയാംശേരി സമ്മാനിച്ചു. ചടങ്ങിൽ ഇ. ഷാജഹാൻ, ഡി.പി. മധു, മോനിഷാ ശ്യം, കെ.എസ്. അർജുൻ എന്നിവർ സംസാരിച്ചു.