cpm

ചേർത്തല: കണിച്ചുകുളങ്ങരയിൽ 28, 29, 30 തീയതികളിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആനുകാലിക വിഷയങ്ങളുയർത്തിയുള്ള സെമിനാർ പരമ്പരയ്ക്ക് 17ന് തുടക്കമാകും. വിവാഹ പ്രായം, പരമ്പരാഗത വ്യവസായം,​ സഹകരണ മേഖല,​ കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങളിൽ പ്രമുഖരെ അണിനിരത്തിയാണ് സെമിനാറുകൾ. വർഗീയതയും കർഷക സമരവുമൊക്കെ സെമിനാർ വിഷയങ്ങളുടെ പട്ടികയിലുണ്ട്.
കഞ്ഞിക്കുഴി ഏരിയായിലെ ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന സെമിനാറുകൾക്ക് പുറമേ ജില്ലാ കേന്ദ്രങ്ങളിലും സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. പാർട്ടിയുടെ സമുന്നത നേതാക്കളും മന്ത്റിമാരും മ​റ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.