 
ആലപ്പുഴ: രോഗികൾക്ക് സഹായവും സ്ത്രീ ശാക്തീകരണവും പരിസ്ഥിതി സംരക്ഷണ ഇടപെടലും ഉദ്ദേശിച്ചുള്ള റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ 'കരുതൽ ' പദ്ധതി ഫാ. സേവ്യർ കുടിയാംശേരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റോജസ് ജോസ് അദ്ധ്യക്ഷനായി. റോട്ടറി അസിസ്റ്റന്റ് ഗവർണർ ജോർജ് തോമസ്, തോമസ് ജോസഫ്, കൊച്ചുത്രേസ്യ, പ്രൊഫ. എസ്. ഗോപിനാഥൻ നായർ, വിജയലക്ഷ്മി ഗോപിനാഥ്, അഡ്വ. പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ, കേണൽ സി. വിജയകുമാർ, ഷാജി മൈക്കിൾ, ഫിലിപ്പോസ് തത്തംപള്ളി, കെ.എൽ. മാത്യു, സിബി ഫ്രാൻസീസ്, ബോബൻ വർഗീസ്, ലോബി വിദ്യാധരൻ, ജിൻസി റോജസ്, ഡോ. ലക്ഷ്മി ഗോപകുമാർ എന്നിവർ സംസാരിച്ചു.