 
പൂച്ചാക്കൽ: വെൽഫെയർ പാർട്ടി അരൂർ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ വ്യാപര ഭവനിൽ ഭൂരഹിതരുടെ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദ് അദ്ധ്യക്ഷനായി. ഹരിദാസ് അരൂർ, ടെൽമ സേവ്യർ, അമ്മിണി തൈക്കാട്ടുശേരി, ഷിയാസ് പാണാവള്ളി, എം.എ. അലിയാർ, വി.എ. നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.