 
ആലപ്പുഴ: നന്മ വിരിയുന്ന ഇരവുകാട്, എന്ന പേരിൽ ഇരവുകാട് വാർഡ് തല കലണ്ടർ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് കലണ്ടർ പ്രസിദ്ധീകരിക്കുന്നത്. വാർഡിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്നവരുടെയും സ്ഥാപനങ്ങളുടെയും പേരും ഫോൺ നമ്പരും നൽകിയിട്ടുണ്ട്. ഇരവുകാട് വാർഡിലെ എണ്ണൂറോളം വീടുകളിൽ കലണ്ടർ സൗജന്യമായി എത്തിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് പറഞ്ഞു.