covid

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 264 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. നാല് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒൻപതുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.4 ശതമാനമാണ്. 131 പേർ രോഗമുക്തരായി. നിലവിൽ 2481 പേരാണ് ചികിത്സയിൽ കഴിയുന്നത്.