ആലപ്പുഴ : ചെന്നിത്തല ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ 17-ാം വാർഡിൽ കിടക്കുന്ന 65 ഏക്കർ പാടശേഖരത്തിൽ കൃഷിയിറക്കി. നാല്പതോളം കർഷകരും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ ഒരുമാസത്തിന് മുമ്പ് തന്നെ പുറം ബണ്ടുകൾ ബലപ്പെടുത്തിയിരുന്നു. കർഷകർക്ക് വേണ്ട എല്ലാവിധ പിന്തുണയുമായി ചെന്നിത്തല കൃഷിഭവൻ മുന്നിലുണ്ട്. മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചന്റെ നേതൃത്വത്തിൽ വിത ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ഉമാതാരാനാഥ്, ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത്, മുൻ പഗാത്ത് വൈസ് പ്രസിഡന്റ് ജയകുമാരി, പാടശേഖര സമിതി പ്രസിഡന്റ് വർഗീസ് ജോൺ കാവിൽ, സെക്രട്ടറി മോഹനൻ ഇടശ്ശേരിയത്ത്, വിഷ്ണു ഭവൻ, കമ്മിറ്റി അംഗങ്ങൾ വിജയൻ, ജിവൻ ജോൺ,ജനാർദ്ദനൻ മറ്റു കർഷക കൂട്ടായ്മ അംഗങ്ങൾ എല്ലാവരും ചേർന്ന് വിത്ത് വിതയ്ക്കുകയും ചെയ്തു.