
ആലപ്പുഴ: ഡി.വൈ.എഫ്.ഐ വിളഞ്ഞൂർ യൂണിറ്റ് സെക്രട്ടറി എ.എൻ പുരം കണ്ണമംഗലം വി. വിനുവിന്റെ വീടിനുനേരെ ആക്രമണമുണ്ടായി. സംഭവത്തിൽ ഒരാൾ പിടിയിലായി. എ.എൻ പുരം ഉള്ളാടൻപറമ്പ് രഞ്ജീവാണ് (26) പിടിയിലായതെന്ന് സൗത്ത് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. വീടിന്റെ കതകും ജനലും അടിച്ചുതകർത്ത ശേഷം വീട്ടുപകരണങ്ങളും ബൈക്കും തകർത്തെന്നാണ് പരാതി. വിനുവിന്റെ മാതൃസഹോദരി ശകുന്തളയെയും മർദ്ദിച്ചു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ, രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്.