ഹരിപ്പാട്: എസ്.എൻ.ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ ശ്രീമദ് ശാശ്വതീകാനന്ദ സ്മാരക 4540-ാം നമ്പർ വലിയപറമ്പ് ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണം പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ പൊതുസമ്മേളനം എന്നിവ 15 മുതൽ 17 വരെ നടക്കും. ശിവ ശർമൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠാകർമം നടക്കുന്നത്. 15ന് രാവിലെ 6 30ന് ഭദ്രദീപ പ്രതിഷ്ഠ. ഉച്ചയ്ക്ക് 12 30ന് മഹാ പ്രസാദവിതരണം. വൈകിട്ട് മൂന്നിന് തിരു വിഗ്രഹഘോഷയാത്ര. തോട്ടപ്പള്ളി 2189 നമ്പർ ശാഖാ യോഗത്തിൽ നിന്നും ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹം വഴിപാടായി സമർപ്പിച്ച വാലിൽ ജി. ചെല്ലപ്പനിൽ നിന്നും യൂണിയൻ പ്രസിഡന്റ് കെ.അശോക പണിക്കരും സെക്രട്ടറി അഡ്വ. ആർ രാജേഷ് ചന്ദ്രനും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷും ശാഖാ പ്രസിഡന്റ് രതി കുമാറും സെക്രട്ടറി ഷീബയും യൂണിയൻ ശാഖാ യോഗം നേതാക്കളും പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. രാത്രി 6.30ന് ദീപാരാധന, ഭഗവതിസേവ, വാസ്തുബലി, വാസ്തു പുണ്യാഹം. രാത്രി 8ന് തിരു വിഗ്രഹം തന്ത്രി ഏറ്റുവാങ്ങും . തുടർന്ന് ശിവശർമൻ തന്ത്രി പ്രഭാഷണം നടത്തും. 16ന് രാവിലെ 5.30 ന് മഹാമൃത്യുഞ്ജയ ഹവനം, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ, പഞ്ചപുണ്യാഹം, ജലാധിവാസം, നിദ്രാ കലശം, വിദ്വേശ്വര കലശം, നേത്രോന്മീലനം. 8ന് ഗുരുഭഗവതപാരായണം, ഉച്ചയ്ക്ക് 12. 30 ന് മഹാപ്രസാദം. വൈകിട്ട് 5ന് ഗുരുദേവ സഹസ്രനാമാർച്ചന, ദീപാരാധന, ബിംബശുദ്ധി, പ്രസാദ ശുദ്ധി, പീഠ പ്രതിഷ്ഠ, താഴികക്കുട പ്രതിഷ്ഠ, തുടർന്ന് പത്തിയൂർ ശശി കുമാറിന്റെ പ്രഭാഷണം. 17ന് രാവിലെ 10.40ന് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, പ്രാണ കലശാഭിഷേകം, ജീവ കലശാഭിഷേകം, ബ്രഹ്മകലശം, അഭിഷേകം. തുടർന്ന് യോഗം കൗൺസിലർ പി. ടി മന്മഥൻ അനുഗ്രഹപ്രഭാഷണം നടത്തും. 11.30ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനവും ഗുരുദേവ ക്ഷേത്ര സമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.അശോക പണിക്കർ അദ്ധ്യക്ഷനാകും. രക്ഷാധികാരി സി. സുഭാഷ് റിപ്പോർട്ട് അവതരിപ്പിക്കും . എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നിർവഹിക്കും. കാണിക്കവഞ്ചി സമർപ്പണം യൂണിയൻ പ്രസിഡന്റ് കെ.അശോക പണിക്കരും, ചുറ്റുമതിൽ സമർപ്പണം യൂണിയൻ സെക്രട്ടറി അഡ്വ. ആർ രാജേഷ് ചന്ദ്രനും, വസ്തു സമർപ്പണം ഡോക്ടർ രാജ് പ്രകാശും, പ്രതിഷ്ഠ സമർപ്പണം വാലിൽ ജി ചെല്ലപ്പനും നടപ്പന്തൽ സമർപ്പണം സി.സുഭാഷും നിർവഹിക്കും. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലി കുമാർ മുഖ്യപ്രഭാഷണം നടത്തും. കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എം. സോമൻ അനുഗ്രഹപ്രഭാഷണം നടത്തും . ഉച്ചയ്ക്ക് 1ന് സമൂഹസദ്യ വൈകിട്ട് 7.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും.