 
മാന്നാർ : വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (മുട്ടേൽ പള്ളി) പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പെരുന്നാൾ കൊടിയേറ്റ് വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ നിർവഹിച്ചു. ഇടവക വികാരി ഫാ. മത്തായി കുന്നിൽ, ഫാ. വിനീത് വർഗീസ് എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവക ട്രസ്റ്റി ജോർജ് ജോസഫ് , സെക്രട്ടറി ബിനു ചാക്കോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകർ എന്നിവര്‍ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നല്‍കി.
11, 12, 13 തീയതികളില്‍ വൈകിട്ട് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, കൺവെൻഷൻ എന്നിവയും, 14 ന് വൈകിട്ട് കുരട്ടിക്കാട് സെന്റ് തോമസ് പ്രാർത്ഥനാലയത്തിൽ നിന്നും ദേവാലയത്തിലേക്ക് ഭക്തിനിർഭരമായ റാസയും, 15 ന് പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന.