falavrikshathottam
പമ്പാതീരം ഗ്ലോബൽ കമ്യുണിറ്റിയുടെ നേതൃത്വത്തിൽ പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ ഫലവൃക്ഷ തോട്ടം

മുൻകൈയെടുത്ത് പമ്പാതീരം ഗ്ലോബൽ കമ്യൂണിറ്റി

മാന്നാർ: പമ്പാതീരം ഗ്ലോബൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ ഫലവൃക്ഷ തോട്ടം 'മാങ്കോസിയ' ത്തിനു തുടക്കമായി​. ദേവസ്വം ബോർഡിന്റെ അനുമതിയോടെ കടപ്ര ഗ്രാമ പഞ്ചായത്ത്‌, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, കൃഷി ഭവൻ എന്നിവർ സംയുക്തമായിട്ടാണ് പമ്പാ നദിയുടെ തീരത്തെ കലാലയം ഹരിതാഭമാക്കാൻ ഫല വൃക്ഷ തൈകൾ നടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ രാവിലെ 10.30 ന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ചിത്രത്തിന് മുമ്പിൽ പുഷ്‌പാർച്ചന അർപ്പിച്ച് കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ.അഭിലാഷ്, മാന്നാർ അബ്ദുൽ ലത്തീഫ്, എൻ.ശൈലാജ്, കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ പണിക്കർ, കൃഷി ഓഫീസർ റോയ്, പ്രൊഫ. പ്രകാശ് കൈമൾ, പ്രൊഫ. ലളിതമ്മ ടീച്ചർ, പഞ്ചായത്ത് മെമ്പർ റോബിൻ പരുമല, നിരണം രാജൻ, ഗോപകുമാർ, പ്രശാന്ത്, പ്രഭീഷ്‌, കോളേജിലെ പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, കോളേജ് വിദ്യാർത്ഥികൾ, പമ്പാതീരം ഭാരവാഹികൾ, ഹോർട്ടി കൾച്ചർ പ്രതിനിധികൾ എന്നിവർ ഫലവൃക്ഷതൈകൾ നട്ടു.

ഡോ.അഭിലാഷ്, പമ്പാതീരം പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ജനറൽ സെക്രട്ടറി ഡോ. രാജീവ് പിള്ള എന്നിവർ ചേർന്ന് ആദ്യ മാവിൻതൈ നട്ടു. മൂന്നാം വർഷം കായ്ക്കുന്ന ഇവയുടെ മൂന്നു വർഷത്തെ പരിപാലനമാണ് പമ്പാതീരം ഗ്ലോബൽ കമ്യുണിറ്റി ഏറ്റെടുക്കുന്നത്. നടുന്നതിനും സംരക്ഷിക്കുന്നതിനുമായി ചെലവാകുന്ന തുകയുടെ ആദ്യ ഗഡു പമ്പാതീരം ഗ്ലോബൽ കമ്യുണിറ്റി ഭാരവാഹികൾ കോളജ് അധികൃതർക്ക് നേരത്തെ കൈമാറിയിരുന്നു.