ആലപ്പുഴ: കൊവിഡിൽ വരുമാനം ഇടിഞ്ഞ വിവിധ മേഖലകളിലുള്ളവർക്ക് ടാക്സ് അടയ്ക്കാൻ ഇളവ് നൽകണമെന്ന് കേന്ദ്ര ​- സംസ്ഥാന സർക്കാരുകളോട് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് അഭ്യർത്ഥിച്ചു. അടവ് തെറ്റിയാൽ വൻതുകയാണ് പിഴ അടയ്ക്കേണ്ടിവരുന്നത്. ബസുടമകളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും പിഴയില്ലാതെ ടാക്സ് അടയ്ക്കാൻ സമയം അനുവദിക്കണമെന്ന് പി.സി. തോമസ് ആവശ്യപ്പെട്ടു.