ആലപ്പുഴ: കേരളത്തിലെ റേഷൻ വിതരണം തുടർച്ചയായി മുടങ്ങുന്നതിന്റെ ഉത്തരവാദിത്വം അധികാരികളുടെ അനാസ്ഥ മൂലമാണെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ഇ-പോസ് വിതരണത്തിലെ തകരാർ പരിഹരിക്കാത്തതാണ് കാരണം. സൗജന്യ റേഷൻ വിതരണം നടക്കുന്ന ഇ- പോസ് പണിമുടക്കുന്നത് വ്യാപാരികളെയും കാർഡ് ഉടമകളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണെന്നും കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. ഷിജീർ പറഞ്ഞു.