 
ചാരുംമൂട് : അതുല്യം ആലപ്പുഴ സാക്ഷരത വിദ്യാഭ്യാസ പരിപാടിയുടെ താമരക്കുളം അഞ്ചാം വാർഡിലെ പ്രവേശനോത്സവം പേരൂർകാരാഴ്മ എസ്.എൻ.ഡി.പി ശാഖാങ്കണത്തിൽ നടന്നു. താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല കോഓഡിനേറ്റർ സലാം, പഞ്ചായത്ത് പ്രേരക് സബീന എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ദീപ ജ്യോതിഷ് സ്വാഗതവും വാർഡ് തല കോഓഡിനേറ്റർ സന്ധ്യ നന്ദിയും പറഞ്ഞു. പഠിതാക്കൾക്ക് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്തു.