ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിലെ (പുത്തനമ്പലം) ഉത്സവത്തിന് ഇന്ന് കൊടിയേറും. 18ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 9.30ന് ക്ഷേത്രം തന്ത്റി പറവൂർ രാകേഷ് തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേ​റ്റ്. തുടർന്ന് ഉത്സവ വിഭവ സമർപ്പണം, തുടർന്ന് കൊടിയേ​റ്റ് സദ്യ. വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, രാത്രി 8ന് ഗാനാമൃതം. 12മുതൽ ദിവസേന രാവിലെ 8.30നും വൈകിട്ട് 5.45നും ശ്രീബലി.
12ന് വൈകിട്ട് 7ന് ഭക്തിഗാന മുരളീരവം. 13ന് വൈകിട്ട് 7ന് സംഗീതസദസ്. ഗുരുദേവ പ്രതിഷ്ഠയുടെ 38-ാം വാർഷികദിനമായ 14ന് വൈകിട്ട് 7ന് ആലപ്പി രമണൻ ഗുരുദേവ പ്രഭാഷണം നടത്തും. രാത്രി 8.30ന് ഗാനോത്സവം. 15ന് വൈകിട്ട് 7ന് കഥാപ്രസംഗം, രാത്രി 8ന് കഥകളി, കല്യാണസൗഗന്ധികം. 16ന് ദേവീ ഉത്സവം, വൈകിട്ട് 5ന് ചെമ്പോല താലപ്പൊലി വരവ്, ദീപാരാധനയ്ക്ക് ശേഷം ദേശതാലപ്പൊലി, വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, രാത്രി 8.30ന് നാട്യാഞ്ജലി.
17ന് എഗ്രൂപ്പ് പുണർതം ഉത്സവം, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7ന് പള്ളിവേട്ട, 7.30ന് സംഗീതസദസ്, 9.30ന് നാടകം. 18ന് ബി ഗ്രൂപ്പ് ആറാട്ട് ഉത്സവം, രാവിലെ 6ന് കാവടി അഭിഷേകം, 8ന് പൂയം തൊഴൽ, 9ന് ചാക്യാർകൂത്ത്, 10.30ന് മഹാനിവേദ്യ വിതരണം, വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട്, ആറാട്ട് എതിരേൽപ്പ്, രാത്രി 7.30ന് സംഗീതസദസ്, 9.30ന് നൃത്തസന്ധ്യ, 12ന് വലിയ ഗുരുതി, കൊടിയിറക്ക്.