അരൂർ: ചന്തിരൂർ കുമർത്തുപടി ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം 18ന് നടക്കും. രാവിലെ 8.30ന് ചലച്ചിത്രതാരം സരയു മോഹൻ പണ്ടാര അടുപ്പിൽ അഗ്നി പകരും. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് ജെ.ആർ. അജിത്ത്, സെക്രട്ടറി ഇ.കെ. സതീശൻ, ദേവസ്വം മാനേജർ സി.വി. ബാബു എന്നിവർ നേതൃത്വം നൽകും.