youthmovement
കുട്ടനാട് സൗത്ത് യൂണിയൻ മുട്ടാർ ശാഖ യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് വാർഷികം ശാഖാ പ്രസിഡന്റ് മുട്ടാർ സതീഷ് യോഗം ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ മുട്ടാർ ശാഖാ യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് വാർഷികം നടത്തി. ശാഖാ പ്രസിഡന്റ് മുട്ടാർ സതീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സനൽ കുമാർ അദ്ധ്യക്ഷനായി. കൺവീനർ വികാസ് ദേവൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സദാനന്ദൻ. സഞ്ചു അജികുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ശങ്കർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അരുൺകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അരുൺ കുമാർ (പ്രസിഡന്റ്),​ വി.ആർ. രാഹുൽ (വൈസ് പ്രസിഡന്റ്),​ കെ.എസ്. ഹരികൃഷ്ണൻ (സെക്രട്ടറി),​ ഗംഗബാബു (ജോ. സെക്രട്ടറി) പി.ആർ. രഞ്ജിത്ത് (യൂണിയൻ കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.