 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ കേളമംഗലം ശാഖയിൽ കുമാരിസംഘം രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. കുമാരിസംഘം പ്രസിഡന്റ് അമലു സനിൽ അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി ദേവി ചന്ദന മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനറും ശാഖാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വികാസ് ദേവൻ, യൂണിയൻ കുമാരിസംഘം അംഗങ്ങളായ നന്ദന, അശ്വതി, വനിതാസംഘം സെക്രട്ടറി സുകുമാരി രാജു, ശാഖാ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിഖിൽ കുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി മണിക്കുട്ടൻ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് സ്മിത സജിമോൾ നന്ദിയും പറഞ്ഞു.