accident

ചേർത്തല: വാഹനാപകടത്തിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന ചേർത്തല നെടുമ്പ്രക്കാട് പള്ളിനികർത്തിൽ ഉലഹന്നാൻ വർക്കി (വക്കു, 76)മരിച്ചു. കഴിഞ്ഞ 21ന് രാവിലെ ചേർത്തല സെന്റ് മേരീസ് പാലത്തിന് സമീപമായിരുന്നു അപകടം. ഉലഹന്നാൻ സഞ്ചരിച്ച സൈക്കിളിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ11ന് നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ. മക്കൾ: ബാബു, ബെന്നി. മരുമക്കൾ: ഷേർളി, വിൻസി.