ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക്ക് ഡീസൽ, വയർമാൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, വെൽഡർ, ഹോർട്ടിക്കൾച്ചർ ട്രേഡുകളിൽ താത്കാലിക ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതി​നുള്ള അഭിമുഖം 14നു രാവിലെ 11ന് നടക്കും.അതത് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദമുള്ളവർക്ക് പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം. ഫോൺ: 0479 2452210.