ഹരിപ്പാട്: കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ് അഞ്ച് മണിവേലിക്കടവ് ജംഗ്ഷനിൽ കുഴൽക്കിണർ സ്ഥാപിക്കുവാൻ രമേശ്‌ ചെന്നിത്തല എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12.40 ലക്ഷം രൂപ അനുവദിച്ചു. ഉപ്പുവെള്ള സാധ്യത പരിഗണിച്ചു കേസിംഗ് പൈപ്പ് ഉപയോഗിച്ചാണ് കുഴൽക്കിണർ സ്ഥാപിക്കുന്നത്.