അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ നിന്ന് മരണാനന്തര അവകാശ സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസം കാരണം,ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുത്തതിന് പണം ലഭിക്കേണ്ടവർ നെട്ടോട്ടമോടുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.സാബു പറഞ്ഞു. താലൂക്ക് ഓഫീസിൽ അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ കുന്നുകൂടിയിട്ടും കൂടുതൽ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി വേഗത്തിൽ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും സാബു പറഞ്ഞു.