
ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം, കാറ്റഗറി നമ്പർ 516 / 2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള മൂന്നാം ഘട്ട അഭിമുഖം 12, 13, 14, 27, 28, 29 തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന നൽകിയിട്ടുണ്ട്. പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ, ഒ.ടി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ടെത്തണം. അഭിമുഖത്തിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.