baby
കെ.എസ്.ആർ.ടി.സി.പെൻഷനേഴ്സ് ഓർഗനൈസേഷൻ അംഗമായിരുന്ന ആർ.ഗോപാലകൃഷ്ണൻറ മരണാനന്തര കുടുംബ സഹായനിധി യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ കൈമാറുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ ,ജി.തങ്കമണി ,കെ.എം.സിദ്ധാർഥൻ ,എം.പി.പ്രസന്നൻ എന്നിവർ സമീപം.

ആലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക , പെൻഷൻ പരിഷ്‌കരണം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാനതലത്തിൽ നടക്കുന്ന സമരത്തിന്റ ഭാഗമായി കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് ബസ് സ്റ്റേഷനിൽ നടത്തിയ ധർണ്ണ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ , ജില്ലാ കമ്മിറ്റി അംഗം ബി.ഗോപകുമാർ, എം.പി.പ്രസന്നൻ ,കെ.എം.സിദ്ധാർഥൻ, എ.ബഷീർകുട്ടി, എന്നിവർ സംസാരിച്ചു.

എം.ജെ.സ്റ്റീഫൻ ,കെ.റ്റി.മാത്യു, പി.കെ.നാണപ്പൻ എന്നിവർ നേതൃത്വം നൽകി.