ആലപ്പുഴ: രക്ഷകർത്താക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം ആലപ്പുഴ സബ് കളക്ടറുടെ ഓഫീസിൽ കൺസീലിയേഷൻ ഓഫീസർമാരായി പ്രവർത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകർക്ക് അവസരം.

മുതിർന്ന പൗരന്മാരുടേയും ദുർബല വിഭാഗങ്ങളുടേയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും നിയമപരിജ്ഞാനവും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിഫലം ഉണ്ടാകി​ല്ല.

താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ രേഖകളും 29ന് മുമ്പ്ആലപ്പുഴ സബ് കളക്ടറുടെ ഓഫീസിൽ എത്തി​ക്കണം.ഫോൺ: 0477 2263441.