 
മാന്നാർ: ആധാരമെഴുത്ത് അസോസിയേഷൻ മാന്നാർ യൂണിറ്റ് സമ്മേളനം മാന്നാർ മുട്ടേൽ ജംഗ്ഷനിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് എ.വി സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ.എസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ സുഗതൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ആലപ്പുഴജില്ലാ സെക്രട്ടറി പി.കെ മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു.