photo

ആലപ്പുഴ : സോഷ്യൽ ജസ്റ്റിസ് ഫോറം ആലപ്പുഴ ടൗൺ എൽ.പി സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച 'ഹൃദയപൂർവ്വം അമ്മയ്ക്കൊപ്പം" സ്‌നേഹക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ആർ. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. അഞ്ചയിൽ രഘു അദ്ധ്യാപകരേയും നഗരസഭ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ആർ.വിനീത ആരോഗ്യപ്രവർത്തകരേയും നവാഗത എഴുത്തുകാരായ ഹരിത ആർ.മേനോനേയും ശ്രീലാൽ ശ്രീലയത്തേയും സാഹിത്യകാരി ആരതി തീഷ്ണയെയും ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വർഗീസ് വാരണം ,അമ്പിളി അരവിന്ദ്, ടി.വൈ.ജോയി, കെ.ടി. സുനീഷ് കുമാർ, എ. ശില്പ, വർഗീസ് ആന്റണി, അമ്പിളി ദുർഗ്ഗ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സലിന സുകുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ജി.ആർ. രഞ്ജു നന്ദിയും പറഞ്ഞു.