പൂച്ചാക്കൽ: പാണാവള്ളി കാരവേലിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം തുടങ്ങി. ഇന്ന് സർപ്പം പാട്ടും തളിച്ചു കൊടയും, നാളെ വൈകിട്ട് 6 ന് ശാസ്താംപാട്ട്, 7 ന് ദീപാരാധന തുടർന്ന് താലപ്പൊലി , തേങ്ങായേറ്. 14 ന് മഹോത്സവം . അഭിഷേകം, കാഴ്ച ശ്രീബലി, പുഷ്പാഭിഷേകം രാത്രി 8 ന് ഗാനസുധ. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഗോപി, മേൽശാന്തി ഉദയൻ എന്നിവർ കാർമ്മികരാകും. പ്രസിഡന്റ് സുദർശനൻ, സെക്രട്ടറി സജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.