ഹരിപ്പാട്: അനെർട്ട് മുഖാന്തിരം 40 ശതമാനം വരെ സർക്കാർ സബ്സിഡിയുടെ ഗ്രിഡ് ബന്ധിത ഗാർഹിക സൗര വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന് ഹരിപ്പാട് നഗരസഭാ കാര്യാലയത്തിൽ നടക്കും. നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലുമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ആധാർ കാർഡും വൈദ്യുതി ബില്ലും രജിസ്ട്രേഷൻ ഫീസായ 1225 രൂപയുമായി ക്യാമ്പിലെത്തി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ ഹരിപ്പാട് നാരകത്തറ ജങ്ഷനിലുള്ള ഊർജ്ജമിത്രാ കേന്ദ്രത്തിലെത്തിയും രജിസ്ട്രേഷൻ നടത്താം. ഫോൺ: 9188841018.