 
അമ്പലപ്പുഴ: അന്തരിച്ച യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി ഉടുമ്പാക്കലിന്റെ അനുസ്മരണ സമ്മേളനം വളഞ്ഞവഴിയിൽ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.കെ. പി. സി .സി ജനറൽ സെക്രട്ടറി കറ്റാനം ഷാജി,സി. പ്രദീപ്,ബിന്ദു ബൈജു,പി. സാബു,എസ്. ദീപു,എം.പി.പ്രവീൺ,അഡ്വ സനൽകുമാർ,നൗഫൽ കായംകുളം,നൂറുദ്ദീൻ കോയ,യു .എം. കബീർ, നവാസ് പതിനഞ്ചിൽ,അഡ്വ അൽത്താഫ് സുബൈർ,എം. പി .മുരളീ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.