jrj
ജ്യോതീബായ് പരിയാടത്ത്

ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ സ്മാരക സാഹിത്യ പുരസ്കാരത്തിന് കവിയും സാംസ്കാരിക പ്രവർത്തകയുമായ ജ്യോതീബായ് പരിയാടത്ത് അർഹയായി. 'മൂളിയലങ്കാരി' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. പ്രൊഫ. സുധാ ബാലചന്ദ്രൻ ,ഡോ.ആർ.ഉഷാദേവി, ഡോ. ഡൊമനിക്ക് .ജെ.കാട്ടൂർ എന്നിവരടങ്ങിയ സമിതിയാണ് മൂല്യനിർണയം നടത്തിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് മുതുകുളത്തു ചേരുന്ന സമ്മേളനത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ സമ്മാനിക്കും.