growbag
സമഗ്ര ശിക്ഷ കേരള, മാവേലിക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഹരിതം മാവേലിക്കര പദ്ധതിയിലൂടെ ഗ്രോ ബാഗുകളുടെയും പച്ചക്കറി വിത്തുകളുടെയും വിതരണോദ്ഘാടനം ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിർവ്വഹിക്കുന്നു.

ചാരുംമൂട് : സമഗ്ര ശിക്ഷ കേരള, മാവേലിക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ആരംഭിച്ച ഹരിതം മാവേലിക്കര തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിഭവനുമായി ചേർന്ന് ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു.

ചുനക്കര ഗവ.യു.പി.എസിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ അനിൽ കുമാറിൻ്റെ അധ്യക്ഷത വഹിച്ചു. വി.കെ.രാധാകൃഷ്ണൻ , എൽ.പ്രസന്നകുമാരി ,പി .എം രവി, വി.എസ്.സരിത, സി. ജ്യോതികുമാർ, എം.എസ്. യമുന, പി.പ്രവീൺ, ആർ. രാജി, ആർ.രശ്മി, പി.മായ എന്നിവർ സംസാരിച്ചു.30 ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു.