ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, സബർമതി സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം, സർവോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബിജു കൊലശ്ശേരി യുടെ അനുസ്മരണം നാളെ രാവിലെ 10ന് നടക്കും. ഹരിപ്പാട് ഗാന്ധി സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് അദ്ധ്യക്ഷത വഹിക്കും.