sammathi
സമ്മതി പുരുഷ സ്വയം സഹായ സംഘത്തിന്റെ 19-ാമത് വാർഷികാഘോഷവും കുടുംബസംഗമവും ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സമ്മതി പുരുഷ സ്വയം സഹായ സംഘത്തിന്റെ 19-ാമത് വാർഷികാഘോഷവും കുടുംബസംഗമവും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ സി.വേണുഗോപാൽ നയിച്ചു. ഭാരവാഹികളായി എസ്.ഉദയകുമാർ (പ്രസിഡന്റ്), ആർ.ശ്രീകുമാർ (സെക്രട്ടറി), കെ.ശ്യാംലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.