a
വാട്ടർ അതോററ്റി അസി.എക്സിക്യൂട്ടീവ് എൻജിനിയറെ കോൺഗ്രസ് ജനപ്രതിനിധികൾ തടഞ്ഞുവെച്ചിരിക്കുന്നു

മാവേലിക്കര: വാട്ടർ അതോററ്റി അസി.എക്സിക്യുട്ടീവ് എൻജിനിയറെ കോൺഗ്രസ് ജനപ്രതിനിധികൾ തടഞ്ഞുവച്ചു. കുടിവെള്ളത്തിനായി ജലം പമ്പു ചെയ്യുന്ന പമ്പുഹൗസിനു സമീപം കോട്ടതോടിന്റെ പതന മുഖത്ത് മാലിന്യവും എക്കലും അടിഞ്ഞ് മലിനജലം കെട്ടിക്കി​ടന്ന് കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായി​രുന്നു സമരം. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്‌, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, പാർലമെൻ്ററി പാർട്ടി ലീഡർ നൈനാൻ സി.കുറ്റിശേരിൽ, ചീഫ് വിപ്പ് കെ.ഗോപൻ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞുവച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.