 
ചേർത്തല: ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വിനിയോഗിച്ച് തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ മുട്ടത്തിപ്പറമ്പ് സ്‌കൂൾ കവല റോഡ് പുനർ നിർമ്മിക്കുന്നു. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എസ്. ഷാജി നിർവഹിച്ചു. പഞ്ചായത്ത് അംഗം വി.എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എസ്. സജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ.ജി.പണിക്കർ, സിന്ധു വിനു, സുധർമ്മ സന്തോഷ് എന്നിവർ സംസാരിച്ചു.