 
ചേർത്തല: കൊവിഡ് കാലത്ത് ഗാന്ധി സ്മാരക സേവാ കേന്ദ്രം നടപ്പാക്കിയ കേരള സ്കൂൾ അഗ്രിഫെസ്റ്റ് പച്ചക്കറി കൃഷി എനിക്കും എന്റെ അയൽക്കാരനും മത്സര വിജയികൾക്കുള്ള സമ്മാന വിതരണം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. എസ്.എൽ പുരം ഗാന്ധി സ്മാരക കേന്ദ്രം ഗ്രാമീണ പഠന കേന്ദ്രവും സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ) ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നായി 369 വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച സ്കൂളുകളായി ഗവ. യു.പി.എസ് തമ്പകച്ചുവടും, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശനാഭായ് അദ്ധ്യക്ഷയായി. സിസ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ ഡയറക്ടർ ഒഫ് റിസർച്ചുമായ ഡോ. സി.കെ. പീതാംബരൻ ആമുഖ പ്രസംഗം നടത്തി. സേവാ കേന്ദ്രം ജനറൽ സെക്രട്ടറി രമാ രവീന്ദ്രമേനോൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ പി.എസ്. മനു നന്ദിയും പറഞ്ഞു.