ആലപ്പുഴ : ആര്യാട് പടിഞ്ഞാറ് (രാമവർമ) മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി. മണ്ഡലം കമ്മറ്റി കൂടികൊണ്ടിരിക്കെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധപ്രകടനം ഈ വഴി കടന്നുപോയിരുന്നു. പ്രകടനത്തിൽ പങ്കെടുത്തവർ തിരിച്ചുവന്നാണ് കല്ലെറിഞ്ഞതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ആക്രമണത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.എസ്.സതീശൻ, ബ്ലോക്ക് പ്രസിഡന്റ് ചിദംബരൻ, എ.എ.ജോസഫ്. അഡ്വ.രവീന്ദ്രദാസ്, അജികുമാർ ചിറ്റേഴം, ചന്ദ്രബോസ്, ദീപു ജോസഫ്, ഹെബിച്ചൻ, സനിൽകുമാർ എന്നിവർ സംസാരിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തി.