ഹരിപ്പാട്: കെ എസ് ആർ ടി സി സ്റ്റാൻഡ് ഗാരേജ് നിർമ്മാണവും ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവർത്തനവും മാർച്ച്‌ മാസത്തോടെ ആരംഭിക്കുമെന്ന് രമേശ്‌ ചെന്നിത്തല എം എൽ എ അറിയിച്ചു. സ്റ്റാന്റ് യാർഡ് നിർമാണത്തിനായി എം എൽ എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കുകയും അതിന്റെ ഭരണാനുമതിയായതായും രമേശ്‌ ചെന്നിത്തല അറിയിച്ചു. കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സ് മാർച്ച്‌ മാസത്തോടെ പ്രവർത്തനം ആരംഭിക്കും. നിലവിൽ കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കെ എസ് എഫ് ഇ ബ്രാഞ്ചുകളാണ് പ്രവർത്തനം ആരംഭിക്കുക. സ്ട്രോങ്ങ്‌ റൂം നിർമ്മാണം, ഇലക്ട്രിക്കൽ വർക്കുകൾ എന്നി​വയുടെ ടെൻഡർ വിളിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രിയുമായും കെ എസ് ആർ ടി സി എം ഡി യുമായും പ്രവർത്തനങ്ങൾ വിലയിരുത്തി. കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ പുതിയ വഴി ഉൾപ്പടെയുള്ള നിർമ്മാണം വേഗത്തിലേക്കുവാൻ എം ഡിയെ ചുമതലപ്പെടുത്തിയതായും രമേശ്‌ ചെന്നിത്തല പറഞ്ഞു.