k-sudhakaran

ആലപ്പുഴ : ഇടുക്കി എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മരണം സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കലാലയങ്ങളിൽ സി.പി.എമ്മും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സംയുക്തമായി നടത്തുന്ന കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്.

ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദുഃഖമല്ല, ആഹ്ലാദമാണ്. നാടാകെ തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുകയാണ്. മരണവാർത്ത കേട്ടപ്പോൾ സ്മാരകത്തിന് എട്ട് സെന്റ് സ്ഥലം വാങ്ങാനായിരുന്നു കണ്ണൂരിലെ സി.പി.എം നേതാക്കൾക്ക് തിടുക്കം. ഇടുക്കി എൻജിനിയറിംഗ് കോളേജിൽ കെ.എസ്.യുവിന്റെ വിജയം തടയാൻ ഹോസ്റ്റൽ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്‌.ഐ ഗുണ്ടകൾ ക്യാമ്പ് ചെയ്ത് അക്രമങ്ങൾ ആസൂത്രണം ചെയ്തിരുന്നു.

'എൻജിനിയറിംഗ് കോളേജുകളിലും ടെക്നിക്കൽ സ്ഥാപനങ്ങളിലും കെ.എസ്.യു ദുർബലമാണ്. ഇത്തവണ എന്റെ കുട്ടികൾ രണ്ടും കല്പിച്ച് രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് നടന്ന ഒൻപതിൽ ആറിടത്തും കെ.എസ്.യു വിജയിച്ചു. വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ ഇടുക്കിയിലും കെ.എസ്.യു വിജയിക്കുമായിരുന്നു" - സുധാകരൻ പറഞ്ഞു. ഇടുക്കിയിൽ നടന്ന അക്രമത്തിന്റെ സത്യം മാദ്ധ്യമങ്ങളോട് പറഞ്ഞ ജില്ലാ പൊലീസ് മേധാവിയെ എം.എം. മണി ഭീഷണിപ്പെടുത്തി. പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമങ്ങളാണുണ്ടാകുന്നത്. നിയമവാഴ്ച പുനഃസ്ഥാപിക്കാൻ പിണറായി വിജയൻ തയ്യാറായില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ അവസാനത്തെ ഭരണമായിരിക്കും ഇതെന്നും സുധാകരൻ പറഞ്ഞു.

 ര​ക്ത​സാ​ക്ഷി​ത്വം​ ​സി.​പി.​എം ആ​ഘോ​ഷി​ക്കു​ന്നു​:​ ​കെ.​ ​സു​ധാ​ക​രൻ

കൊ​ല്ലം​:​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ള​ജ് ​വി​ദ്യാ​ർ​ത്ഥി​ ​ധീ​ര​ജി​ന്റെ​ ​ര​ക്ത​സാ​ക്ഷി​ത്വം​ ​സി.​പി.​എം​ ​ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണെ​ന്ന്കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.
ഒ​രു​ ​മാ​സ​മാ​യു​ള്ള​ ​സം​ഭ​വ​ ​പ​ര​മ്പ​ര​ക​ളു​ടെ​ ​തു​ട​ർ​ച്ച​യാ​ണ് ​ഇ​ടു​ക്കി​യി​ൽ​ ​ന​ട​ന്ന​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​കോ​ളേ​ജി​ലെ​ത്തി​യി​രു​ന്നു.​ ​നി​ഖി​ൽ​ ​പൈ​ലി​യെ​ 40​ ​പേ​ർ​ ​ചേ​ർ​ന്ന് ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്ക​വേ​യാ​ണ് ​ക​ത്തി​ക്കു​ത്തി​ൽ​ ​ക​ലാ​ശി​ച്ച​ത്.
ഈ​ ​സം​ഭ​വ​ത്തി​നു​ ​ശേ​ഷം​ ​സി.​പി.​എം​ ​അ​ഴി​ച്ചു​വി​ടു​ന്ന​ ​അ​ക്ര​മ​ ​പ​ര​മ്പ​ര​ക​ളെ​ ​അ​പ​ല​പി​ക്കു​ന്നു.​ ​മൃ​ത​ദേ​ഹം​ ​വ​ഹി​ച്ചു​ള്ള​ ​യാ​ത്ര​യ്‌​ക്കൊ​പ്പം​ ​ലോ​റി​ ​നി​റ​യെ​ ​ഗു​ണ്ട​ക​ളാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​നോ​ക്കി​ ​നി​ൽ​ക്കെ​ ​കൊ​ടി​മ​ര​ങ്ങ​ളും,​ ​വെ​യി​റ്റിം​ഗ് ​ഷെ​ഡു​ക​ളും​ ​ത​ക​ർ​ത്താ​യി​രു​ന്നു​ ​അ​ക്ര​മം.​ ​വി​ലാ​പ​യാ​ത്ര​ ​എ​ത്തും​മു​മ്പ് ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പം​ ​പ​ണി​യാ​ൻ​ ​ധീ​ര​ജി​ന്റെ​ ​വീ​ടി​നു​ ​സ​മീ​പം​ ​പാ​ർ​ട്ടി​ ​എ​ട്ടു​ ​സെ​ന്റ് ​സ്ഥ​ലം​ ​വാ​ങ്ങി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ആ​ല​പ്പു​ഴ​യി​ലും​ ​പാ​ർ​ട്ടി​സ​മ്മേ​ള​ന​ത്തി​ൽ​ ​തി​രു​വാ​തി​ര​ ​ക​ളി​യാ​യി​രു​ന്നു.​ ​എ​ന്നി​ട്ട് ​ക​ലാ​പ​ത്തി​ന് ​സം​ഘ​ങ്ങ​ളെ​ ​ഇ​റ​ക്കു​ന്ന​ത് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റാ​ണെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.