ph
കായംകുളം താലൂക്ക് ആശുപത്ര്രയിൽ പഴയ കെട്ടിടങ്ങൾ പൊളിയ്ക്കുന്നു

കായംകുളം: പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങാൻ തയ്യാറെടുക്കുകയാണ് കായംകുളം താലൂക്ക് ആശുപത്രി. പഴക്കം ചെന്ന കെട്ടിടങ്ങൾ എല്ലാം പൊളിച്ച് പുതിയ ആസൂത്രണത്തോടെ ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുവാനാണ് പദ്ധതി.

1,40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 5 നിലകളായിട്ടാണ് നി​ർമാണം. ഇതിനായി കിഫ്ബിയിൽ നിന്നും 45.70 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ കായംകുളം താലൂക്ക് ആശുപത്രി പുതിയ ലുക്കിലാകും.സംസ്ഥാന ഭവന ബോർഡ് കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി. 18 മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.

ആകെ 14 പഴയ കെട്ടിടങ്ങൾ ആണ് പൊളിച്ചു മാറ്റേണ്ടത്. പൊളിച്ച് മാറ്റുന്നതിനുളള സർക്കാർ അനുമതി ലഭിച്ച 12 കെട്ടിടങ്ങൾ പൊളിച്ച് മാറ്റി തുടങ്ങി. കെ എച്ച് ആർ ഡബ്ലൂ എസിന്റെ അധീനതയിലുള്ള രണ്ട് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. തങ്ങളുടെ കെട്ടിടം പൊളിയ്ക്കുമ്പോൾ നഷ്ടപരിഹാരമായി പുതിയ കെട്ടിടത്തിൽ സൗകര്യങ്ങളോ, അല്ലങ്കിൽ മെഡിയ്ക്കൽ സ്റ്റോറിനോ ലാബിനോ സൗകര്യം വേണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

150 കിടക്കകളോടുകൂടിയ ഐ പി ,16 പേ വാർഡുകൾ, മേജർ ഔട്ട് പേഷ്യൻ്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ,24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, 3 മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, പവർ ലോൺട്രി, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങൾ,സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്,ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ,അഗ്നി രക്ഷാ ഉപകരണങ്ങൾ,സി.സി.ടി.വി യൂണിറ്റുകൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ജനറേറ്ററുകൾ,ലാൻ്റ് സ്ക്കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെട്ടിടങ്ങൾ പൊളിച്ച് നീക്കുമ്പോൾ .പൊളിച്ച് മാറ്റപ്പെടുന്ന കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്നിരുന്ന ഡിപ്പാർട്ട്മെന്റുകൾ താത്കാലികമായി പുതിയ ഒ. പി ബ്ലോക്കിന്റെ ടെറസ്സിലേക്ക് മാറ്റും. ഇതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിനായി 17 ലക്ഷം രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.. ടെസ്റ്റ് പൈലിംഗ് പ്രവൃത്തികൾ പൂർത്തിയായി.

.....................................

45.70

നി​ർമാണത്തി​ന് കി​ഫ്ബി​യി​ൽ നി​ന്ന്

45.70 കോടി രൂപ

കെട്ടിടം പൊളിക്കൽ സമയ ബന്ധിതമായി പൂർത്തിയാക്കും. കെ.എച്ച്.ആർ.ഡബ്ളിയു.എസിന് നഷ്ടപരിഹാരം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം കെട്ടിട നിർമ്മാണം തുടങ്ങാൻ കഴിയും.

പി.ശശികല

ചെയർപേഴ്സൺ

കായംകുളം നഗരസഭ