ആലപ്പുഴ: ചേർത്തല താലൂക്കിലെ സ്ഥിരം താമസക്കാരായ ഉദ്യോഗാർത്ഥികൾക്കായി ചേർത്തല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ ഓൺലൈൻ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി നടത്തും. ചേർത്തല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തിയോ ഫോൺ മുഖേനയോ 17നുള്ളിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0478-2813038