panchayath-dharna-
മാന്നാർ പഞ്ചായത്തിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ

മാന്നാർ: നവംബർ,ഡിസംബർ മാസങ്ങളിലെ പഞ്ചായത്ത് യോഗ തീരുമാനങ്ങളിൽ പ്രസിഡന്റ് ഒപ്പുവയ്ക്കാത്ത സാഹചര്യം മാന്നാർ പഞ്ചായത്തിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

പഞ്ചായത്ത് യോഗം കഴിഞ്ഞ് മൂന്ന്ദിവസത്തിനുള്ളിൽ മിനിട്സ് നൽകണമെന്ന ചട്ടം നിലനിൽക്കേ മിനിട്സ് പൂർത്തീകരിക്കാതെ വച്ച് അധികാര ദുർവിനിയോഗം നടത്തി വൻഅഴിമതിക്ക് കളമൊരുക്കുന്ന പഞ്ചായത്ത്പ്രസിഡൻറ് രാജിവയ്ക്കണമെന്ന് ധർണയിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. സുജിത്ത് ശ്രീരംഗം, അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, ഷൈന നവാസ്, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിലെ പദ്ധതിനിർവഹണത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന മാന്നാർ പഞ്ചായത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുമ്പാകെ യു.ഡി.എഫ് ജനപ്രതിനിധികൾ പരാതി നൽകി.