rvsmhss
ഓച്ചിറ പ്രയാർ ആർ. വി. എസ്. എം ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്കീം നേതൃത്വത്തിൽ നടന്ന യുവജനദിന സെമിനാറിനോടനുബന്ധിച്ച ചടങ്ങിൽ എം. ജി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസിൽ അഞ്ചാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥി നവ്യാരാജിനെ പ്രിൻസിപ്പാൾ ജി. ജയശ്രീ ആദരിക്കുന്നു

ഓച്ചിറ: പ്രയാർ ആർ. വി. എസ്. എം ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ യുവജനദിന സെമിനാറും ആദരിക്കലും നടന്നു. ആഘോഷപരിപാടികൾ സ്‌കൂൾ പ്രിൻസിപ്പൽ ജി. ജയശ്രീ ഉദ്ഘാടനം ചെയ്തു. യുവത്വത്തിന്റെ മാറുന്ന ചിന്തകൾ എന്ന വിഷയത്തിൽ ആയിരുന്നു സെമിനാർ. എം. ജി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ അഞ്ചാം റാങ്ക് നേടിയ പൂർവ വിദ്യാർത്ഥി നവ്യാരാജിനെ അനുമോദി​ച്ചു. എൻ. എസ്. എസ് ഉപദേശക സമിതി അംഗം കിരൺ അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി അദ്ധ്യാപിക മീര ശ്രീകുമാർ സെമിനാർ നയിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാർ, അദ്ധ്യാപകരായ എസ്. ശ്രീജിത്, ദീപാ ഗോപിനാഥ്‌, സ്റ്റാഫ് അംഗങ്ങളായ ജി. പ്രദീപ്, എസ്. ലേഖ, വോളണ്ടി​യർ ലീഡർമാരായ നന്ദു, ഗോപിക, ദേവനാരായണൻ, അനുഷ്‌ക അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.