മാന്നാർ: വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് യുവമോർച്ച മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സഞ്ജീവനി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അശ്വന്ത് ചെന്നിത്തല, യുവമോർച്ച മണ്ഡലം ജന:സെക്രട്ടറി ഹരികൃഷ്ണൻ പെരിങ്ങിലിപ്പുറം, യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റുമാരായ അനൂപ്, ഹരികൃഷ്ണൻ ചെറിയനാട്, ശരത് ദേവ്, തുടങ്ങിയവർ നേതൃത്വം നൽകി.