 
അരൂർ : ശ്രീകുമാര വിലാസം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 18 ന് സമാപിക്കും. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി അരിയന്നൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി, മകൻ ശംഭു നമ്പൂതിരി ,മേൽശാന്തി കുമ്പളം കളരിക്കൽ മഠം ബാലകൃഷ്ണൻ എമ്പ്രാന്തിരി എന്നിവർ മുഖ്യകാർമ്മികരായി. പള്ളിവേട്ട ഉത്സവ ദിനമായ 17 ന് രാവിലെ 9.30ന് കാഴ്ചശ്രീബലി, വൈകിട്ട് 3ന് പകൽപ്പൂരവും കാവടി ഘോഷയാത്രയും. രാത്രി 9 ന് പള്ളിനായാട്ട്, 10 ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ നാടകം, തൈപ്പൂയം ആറാട്ട് മഹോത്സവ ദിനമായ 18 ന് ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് കൊടിയിറക്കൽ, 6.30ന് ആറാട്ടിന് പുറപ്പാട്, 8 ന് എതിരേൽപ്പ്, പാണാവള്ളി ഉമേഷ് മാരാരുടെ പ്രമാണത്തിൽ ചെണ്ടമേളം, തുടർന്ന് കലശാഭിഷേകം.