ആലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻകാർ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സമരം 25ാം ദിനത്തിലേക്ക് കടന്നതിന്റെ ഭാഗമായി
കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് പെൻഷൻകാരുടെ പ്രകടനവും കുടുംബ ധർണയും നടക്കും.
രാവിലെ 10ന് ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ എത്തിയ ശേഷം തിരികെ ബസ് സ്റ്റാൻഡിലെത്തി സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിക്കും.