 
പൂച്ചാക്കൽ : സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ഭക്ഷ്യധാന്യക്കിറ്റും ധനസഹായവും അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് ധീവരസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ തേവർവട്ടം മത്സ്യഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സെക്രട്ടറി സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. എസ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ .ആർ ഷാജി സ്വാഗതം പറഞ്ഞു. കോട്ടയം ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, പി കെ.കരുണാകരൻ, വാർഡ് മെമ്പർ രതിനാരായണൻ, അനിതാ സന്തോഷ്, ശാലിനി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.