 
മാന്നാർ: ഭാരതത്തിന്റെ ആദ്യ സാംസ്കാരിക സ്ഥാനപതിയായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ദേശീയ യുവജനദിനത്തിന്റെ ഭാഗമായി മാന്നാർ ഗ്രന്ഥശാലയുടെയും നായർസമാജം ഗേൾസ് ഹൈസ്കൂളിൻറെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജനദിനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.പിഎസ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. അനിൽ വിളയിൽ വിഷയാവതരണം നടത്തി. ശങ്കര നാരായണൻ നായർ, ടി. പ്രീതാകുമാരി, ഹരികൃഷ്ണൻ.ജെ, വി.ആർ ശോഭനാ ദേവി, ജൂനാ മറിയം മാത്യു, മീനാക്ഷി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.