മാവേലിക്കര: പൊന്നേഴ 2756ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. കരയോഗം പ്രസിഡന്റ് സി.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ ഇൻസ്‌പെക്ടർ സനീഷ് കുമാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി ആർ.അനന്തൻ പിള്ള (പ്രസിഡന്റ്), വിനോദ് കുമാർ (വൈസ് പ്രസിഡന്റ്), ഹരികുമാർ (സെക്രട്ടറി ), ബിജു നാരായണൻ (ജോ.സെക്രട്ടറി), രാജൻപിള്ള (ഖജാൻജി), മുരളീധരൻ പിള്ള, അനിൽകുമാർ, സുരേഷ് ചന്ദ്രൻ, കരൺ കൃഷ്ണ, രഞ്ജിത്ത് കുമാർ, സജിത്ത്, അനിൽകുമാർ മംഗലശേരി, ഗോപാലകൃഷ്ണപിള്ള, ലക്ഷ്മി (കമ്മിറ്റി അംഗങ്ങൾ), രാജൻ, ആതിര (ഇലക്ട്രോൾ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. വിജയമ്മ ചന്ദ്രാലയം, ലക്ഷ്മിയമ്മ, കുശലകുമാരി, ബിന്ദു സുരേഷ്, രിജി, രാജശ്രീ,സുജകുമാരി, പ്രേമകുമാരി, ശോഭ.എസ്.പിള്ള, വിജയമ്മ, രാജലക്ഷ്മി എന്നിവരെ വനിതാസമാജം ഭാരവാഹികളായും തിരഞ്ഞെടുത്തു.